June 3, 2026

ഹെൽത്ത് വളണ്ടിയർ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി

0
IMG-20210825-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹെൽത്ത് വളണ്ടിയർ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി

കൽപ്പറ്റ: ദേശീയ ആരോഗ്യ സന്നദ്ധപ്രവർത്തകർ പദ്ധതിയുടെയുടെ ഭാഗമായി ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ഹെൽത്ത് വളണ്ടിയർ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. പരിശീലന പരിപാടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സജി ശങ്കർ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നരേന്ദ്രമോദി സർക്കാർ ലോകത്തിന് മാതൃക ആയപ്പോൾ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മുൻപിൽ പകച്ചു നിൽക്കുകയാണെന്നും സൗജന്യ വാക്സിനേഷൻ വിതരണം പോലും വീഴ്ച വരുത്തിയെന്നും  വാക്സിനേഷൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പിണറായി സർക്കാർ രാഷ്ട്രീയ വൽക്കരിച്ചുവെന്നും ശിൽപശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സജി ശങ്കർ പറഞ്ഞു ജില്ലാ കോഡിനേറ്റർ പി ജി ആനന്ദ് കുമാർ അധ്യക്ഷത വഹിച്ചു വിവിധ വിഷയങ്ങളെക്കുറിച്ച ഡോക്ടർമാരായ സഞ്ജീവ് വാസുദേവൻ, ഡോക്ടർ ജോബിൻ, ഡോക്ടർ അപർണ്ണ പത്മനാഭൻ എന്നിവർ ക്ലാസുകൾ എടുത്തു ജോയിൻ കോഡിനേറ്റർ ബിന്ദു വിജയകുമാർ, ഐടി സെൽ കൺവീനർ നിഷാന്ത്, ടി എം സുബീഷ് ദീനദയാൽ സ്മിത എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *