April 26, 2024

രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ പിടികൂടി

0
Cash Jpg 250x160xt.jpg
രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ പിടികൂടി

തോല്‍പ്പെട്ടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് മാനന്തവാടി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ പിടികൂടി. കര്‍ണാടക ഭാഗത്തുനിന്നും വന്ന കെ.എ 66 എം 1576 നമ്പര്‍ കാറില്‍ കര്‍ണ്ണാടക സ്വദേശികളായ മുഹമ്മദ് അമീര്‍ മാലിക്, മുഹമ്മദ് ഷഫിയുള്ള, മുഹമ്മദ് കാദര്‍ എന്നിവര്‍ രേഖളില്ലാതെ കടത്തിയ 10 ലക്ഷം രൂപയാണ് പിടികൂടിയത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി. രാധാകൃഷ്ണന്‍, വി.ആര്‍ ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍.കെ ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍.പി, ഷാഫി.ഒ, സുരേഷ്.വി.കെ എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *