സ്റ്റിക്കര്‍ പദ്ധതി നഗരത്തിലെ സ്ഥിരതാമസക്കാരായ ഓട്ടോതൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം


Ad

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ രണ്ട് വര്‍ഷം മുന്‍പ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ഓട്ടോ തൊഴിലാളികളില്‍ നിന്ന് 150 രൂപ രജിസ്‌ട്രേഷന്‍ ഫീയായി വാങ്ങുകയും ചെയ്ത സ്റ്റിക്കര്‍ പദ്ധതി നഗരത്തിലെ സ്ഥിരതാമസക്കാരായ ഓട്ടോതൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് മണിയങ്കോട് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ 796 ഓട്ടോറിക്ഷകളാണ് നിലവില്‍ 150 രൂപ ഫീസ് നല്‍കി നഗരസഭ സ്റ്റിക്കറിനായി കാത്ത് നില്‍ക്കുന്നത്. എന്നാല്‍ ഇതില്‍ 600 ഓട്ടോറിക്ഷള്‍ മാത്രമാണ് നഗരത്തില്‍ സ്ഥിര താമസക്കാരായുള്ളത്. അവര്‍ക്ക് മാത്രമാണ് സ്റ്റിക്കറിന് അവകാശമുള്ളൂ. എന്നിട്ടും മറ്റ് പഞ്ചായത്തുകളില്‍ നിന്നും വന്ന് നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികള്‍ക്കും സ്റ്റിക്കര്‍ നല്‍കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പെര്‍മിറ്റുള്ള ആളുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍ നഗരഭസയിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രം നല്‍കേണ്ട സ്റ്റിക്കര്‍ ഇവര്‍ക്ക് കൂടി നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *