August 11, 2026

കൽപ്പറ്റ നഗരസഭ സമ്പൂർണ ലോക്ഡൗൺ; വെെത്തിരി ഗ്രാമ പഞ്ചായത്തിനെ ലോക്ഡൗണിൽ നിന്നും ഒഴിവാക്കി

0
IMG-20210825-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ കല്‍പ്പറ്റ നഗരസഭയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) 11.52 ആണ്. അതേസമയം വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ലോക്ഡൗണ്‍ ഒഴിവാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതുക്കിയ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിച്ചത്. 
*പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)* 

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ആഗസ്റ്റ് 25 വരെയുളള പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ചുവടെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനസംഖ്യ, ഡബ്ല്യൂ.ഐ.പി.ആര്‍ ക്രമത്തില്‍, 

തവിഞ്ഞാല്‍
 40231
 2.34 

 തൊണ്ടര്‍നാട് 
 26837 
 2.53

 തിരുനെല്ലി 
 33451 
4.78

 മാനന്തവാടി നഗരസഭ
 45768
 5.66

എടവക 
35895 
3.54

വെളളമുണ്ട
47839 
3.16

 പടിഞ്ഞാറത്തറ 
31943
 3.22

 കോട്ടത്തറ 
 20191 
 2.82

തരിയോട്
11609
4.91

പനമരം
51775
3.24

പുല്‍പ്പളളി
39970
3.63

മുളളന്‍കൊല്ലി
32496
4.74

പൂതാടി
40115
4.16

കണിയാമ്പറ്റ
43043
1.93

മീനങ്ങാടി
35337
6.71

മുട്ടില്‍
42136
4.06

കല്പറ്റ നഗരസഭ
36802
11.52

വെങ്ങപ്പളളി
14698
7.01

പൊഴുതന
21453
7.60

വൈത്തിരി
20272
7.25

മേപ്പാടി
41085
3.87

മൂപ്പൈനാട്
29548
3.08

അമ്പലവയല്‍
40635
4.13

നെന്മേനി
54584
7.02

നൂല്‍പ്പുഴ
30974
6.36

സുല്‍ത്താന്‍ ബത്തേരി നഗരസഭ
55149
6.18

*ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ*

നിലവിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച കൽപ്പറ്റ നഗരസഭയിൽ ആവശ്യ സർവ്വീസ് ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടതാണ്. ആവശ്യ സർവ്വീസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ അവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് കൈനാട്ടി, സിവിൽ സ്റ്റേഷൻ, ചുങ്കം, പുതിയ ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ നിന്ന് ഇറക്കുകയും, കയറ്റുകയും ചെയ്യാവുന്നതാണ്. നഗരസഭ പരിധിയിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകൾ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടു കൂടി മാത്രമേ അനുവദിക്കുകയുള്ളൂ. ശവ സംസ്കാര ചടങ്ങുകൾ ഒഴികെയുള്ള പൊതു/ സാമൂഹിക/ സാംസ്കാരിക/ രാഷ്ട്രീയ ചടങ്ങുകൾ അനുവദിക്കില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *