September 4, 2026

ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ജ്വാലാ സമരം നടത്തി

0
IMG-20210826-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ക്ഷേമനിധിയില്‍ ഉള്ള മുഴുവന്‍ അംഗങ്ങള്‍ക്കും പത്തായിരം രൂപ ബോണസ് നല്‍കുക, ചൂതാട്ട ലോട്ടറി ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, കേരള ലോട്ടറിയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുക
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ‌കേരള ലോട്ടറി ഏജന്റ്
ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കലക്ടറേറ്റിന് മുന്നിൽ പന്തം തെളിയിച്ച് സമരം നടത്തി. സംസ്ഥാന സെക്രട്ടറി കെ എന്‍ എം അമീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുബൈര്‍ പി കെ അധ്യക്ഷത വഹിച്ചു.
രാഘവന്‍ വൈത്തിരി, അനീഷ് വൈത്തിരി, മണികണ്ഠന്‍, പി അബൂബക്കര്‍, വിജയന്ത് വി എം, ഷേര്‍ലി ജോസ്, മീനാക്ഷി പി, ഷമീന കെ
എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *