എന്‍ ഊര് പദ്ധതി: വൈത്തിരിയിലെ പദ്ധതിപ്രദേശം അഡ്വ. ടി സിദ്ദിഖ് എം എല്‍ എ സന്ദര്‍ശിച്ചു


Ad
കല്‍പ്പറ്റ: എന്‍ ഊര് പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടിക്ക് സമീപം വിഭാവനം ചെയ്ത സ്ഥലം അഡ്വ ടി സിദ്ദിഖ് എം എല്‍ എ സന്ദര്‍ശിച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി നിലവിലുള്ള പരിശീലന സൗകര്യങ്ങള്‍ക്ക് താങ്ങാവുന്ന രീതിയില്‍ ഘട്ടംഘട്ടമായുള്ള വിനോദസഞ്ചാര വികസനത്തിന് ഒരു പ്രായോഗികമായ സാമ്പത്തിക മാതൃക സൃഷ്ടിക്കുക, വിവിധ പട്ടികവര്‍ഗ സമൂഹങ്ങള്‍ക്ക് മധ്യവര്‍ത്തികളില്ലാതെ നേരിട്ട് വിപണിയെ സമീപിക്കുന്നതിനും ഇടപെടുന്നതിനും അവസരമൊരുക്കുക, ജൈവകൃഷി, കാര്‍ഷിക/വന ഉല്പന്നങ്ങളുടെ സംസ്‌ക്കരണം-പാക്കിംഗ്, മണ്‍പാത്ര നിര്‍മ്മാണം, മുളയുല്പന്ന നിര്‍മ്മാണം, പൂകൃഷി, മരുന്ന് ചെടികളുടെ സംസ്‌ക്കരണം, വിപണനം തുടങ്ങിയ പരിസ്ഥിതിക്ക് അനുകൂലമായ മേഖലകളില്‍ പട്ടികവര്‍ഗസമൂഹത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായി പരിശീലനം നല്‍കി അവരുടെ കഴിവുകള് വികസിപ്പിക്കുക, ആദിവാസി ഗോത്രകലകളും ആചാരരീതികളും ലോകത്തിന് പരിചയപ്പെടുത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായാണ് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായാണ് വൈത്തിരിയില്‍ പദ്ധതിക്കായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നത്. എന്‍ ഊര് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എം എല്‍ എ വിശദമായി ചോദിച്ചറിഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജ്യോതിഷ്‌കുമാര്‍, പ്രൊജക്ട് കോര്‍ജിനേറ്റര്‍ ശ്യാം, വര്‍ഗീസ്, മണി എന്നിവരും പദ്ധതി പ്രദേശ സന്ദര്‍ശനവേളയില്‍ എം എല്‍ എക്കൊപ്പമുണ്ടായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *