എം പി രാഹുൽ ഗാന്ധിയുടെ അഭിനന്ദനം ഏറ്റുവാങ്ങി പ്രനൂപ് പി വി


Ad
 എം പി രാഹുൽ ഗാന്ധിയുടെ അഭിനന്ദനം ഏറ്റുവാങ്ങി പ്രനൂപ് പി വി 
സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം കളിക്കുന്നതിനിടയിൽ തൊണ്ടയിൽ കല്ല് കൂടുങ്ങി ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായ ആയിഷ സെൻഹ എന്ന ഒരു വയസ്സുകാരിയേയും എടുത്തു കൊണ്ട് വാഹനത്തിനായ്കരഞ്ഞു കൊണ്ടോടുന്ന അമ്മയെ കണ്ട് അതുവഴി ജോലി  സ്ഥലത്തേക്ക് പോകുകയായിരുന്ന, സുൽത്താൻ ബത്തേരി പൂതിക്കാട് സ്വദേശി പ്രനൂപ് പി.വി  തന്റെ കൈയ്യിൽ കിടത്തി തൊണ്ടയിൽ കുടുങ്ങിയ കല്ല് പുറത്തെടുത്ത് ജീവൻ രക്ഷിക്കുകയും ചെയ്തിരുന്നു . അവസരോചിതമായ ഇടപെടലിലൂടെ കുഞ്ഞിന്റെ  ജീവൻ രക്ഷപ്പെടുത്തിയ ധീരമായ പ്രവർത്തനത്തെ  വയനാട് എം പി  രാഹുൽ ഗാന്ധി അഭിനന്ദിച്ചു. 
 നിങ്ങളുടെ സമയോചിതമായ ഇടപെടലിനെ ഞാൻ അഭിനന്ദിക്കുന്നു. ആ സായാഹ്നത്തിൽ നിങ്ങളുടെ മനസാന്നിധ്യം ഒരു ദുരന്തം ഒഴിവാക്കി. അപരിചിതരുടെ ഈ ദയാപ്രവൃത്തികളാണ് സമൂഹത്തിൽ വിശ്വാസവും നന്മയും വളർത്താൻ സഹായിക്കുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് രീതിയിലും നിങ്ങൾ ഒരു വ്യത്യാസം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഭാവി പരിശ്രമങ്ങളിൽ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന്  പ്രനൂപിന് എഴുതിയ കത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
ഡിസിസി ട്രഷറർ എൻ.എം വിജയൻ  പ്രനൂപിന്റെ വീട്ടിലെത്തി കത്ത് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറി നിസി അഹമ്മദ്,മണ്ഡലം പ്രസിഡൻറ് അഡ്വക്കേറ്റ് സതീഷ് പൂതിക്കാട്,ബാബു  പഴുപ്പത്തുർ ,ജമാൽ പൂതിക്കാട്,സുധി പൂമല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *