August 10, 2026

ജില്ലയില്‍ 961 പേര്‍ക്ക് കൂടി കോവിഡ്; 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59

0
COVID-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (27.08.21) 961 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 220 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93922 ആയി. 85344 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7259 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5772 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മീനങ്ങാടി 100, ബത്തേരി 76, കല്‍പ്പറ്റ 74, നെന്‍മേനി 63, പൂതാടി 55, മാനന്തവാടി 53, പനമരം 49, പുല്‍പള്ളി 44, പടിഞ്ഞാറത്തറ 43, നൂല്‍പ്പുഴ 38, തിരുനെല്ലി 34, മൂപ്പൈനാട് 33, കോട്ടത്തറ 31, മുള്ളന്‍കൊല്ലി 28, തവിഞ്ഞാല്‍ 26, മുട്ടില്‍ 25, വൈത്തിരി, അമ്പലവയല്‍ 22 വീതം, വെള്ളമുണ്ട, തരിയോട്, എടവക 21 വീതം, പൊഴുതന 20, വെങ്ങപ്പള്ളി 19, കണിയാമ്പറ്റ 15, തൊണ്ടര്‍നാട് 14, മേപ്പാടി 8 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഗള്‍ഫില്‍ നിന്നും വന്ന ഒരു വൈത്തിരി സ്വദേശിക്കും ഇതര സംസ്ഥാനത്തുനിന്നും എത്തിയ പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തര്‍ക്കും 3 തമിഴ്‌നാട് സ്വദേശി കള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
*220 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 71 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 149 പേരുമാണ് രോഗമുക്തരായയത്.
*2267 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.08.21) പുതുതായി നിരീക്ഷണത്തിലായത് 2267 പേരാണ്. 1028 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18328 പേര്‍. ഇന്ന് പുതുതായി 290 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 5012 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 683637 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 674205 എണ്ണത്തിന്റെ ഫലം ലഭിച്ചു. 580283 പേര്‍ നെഗറ്റീവും 93922 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *