August 10, 2026

പുലർച്ചെ കട കുത്തി തുറന്ന് മാെബൈലുമായി മുങ്ങവെ മോഷ്ടാവിനെ യുവാവ് പിടികൂടി

0
IMG-20210827-WA0057.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പുലർച്ചെ കട കുത്തി തുറന്ന് മൊബൈലുമായി മുങ്ങവെ മോഷ്ടാവിനെ യുവാവ് പിടികൂടി. പ്രദേശവാസിയായ അഷ്കർ മുബാറക്കാണ് മോഷ്ടാവിനെ പിടികൂടിയത്. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ റോഡിലെ എം.സോൺ മൊബൈൽ ഷോപ്പിലാണ് സംഭവം. പുലർച്ചെ പള്ളിയിൽ പോയവരാണ് ഷോപ്പ് തുറന്ന് കിടക്കുന്നത് കണ്ടത്. ഉടമകളായ ഹാരിസ്, ജലീൽ എന്നിവരെ വിളിച്ചെങ്കിലും താൻ ഷോപ്പ് തുറന്നിട്ടില്ലെന്ന് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത കടക്ക് മുൻപിൽ സംശയാസ്പദമായ രീതിയിൽ ഒരാളെ കാണുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബാഗിൽ മൊബൈലുകൾ കണ്ടത്. കണ്ണൂർ സ്വദേശിയായ തങ്കച്ചനെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *