August 12, 2026

ജില്ലയില്‍ 1002 പേര്‍ക്ക് കൂടി കോവിഡ്; 997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.33

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (29.08.21) 1002 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 667 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.33 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96148 ആയി. 86654 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8125 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6686 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കൽപ്പറ്റ 91, നെൻമേനി 87, മീനങ്ങാടി 84, ബത്തേരി 81, പൂതാടി 69, മാനന്തവാടി 60, പനമരം 57, നൂൽപ്പുഴ 44, പുൽപ്പള്ളി, വൈത്തിരി 42 വീതം, കണിയാമ്പറ്റ 41, തിരുനെല്ലി 39, മുട്ടിൽ 34, വെള്ളമുണ്ട 32, എടവക 31, തവിഞ്ഞാൽ 30, മുള്ളൻകൊല്ലി 26, അമ്പലവയൽ, പൊഴുതന 21 വീതം, കോട്ടത്തറ 17, തരിയോട് 15, മേപ്പാടി 9, മൂപ്പൈനാട്, തൊണ്ടർനാട് 8 വീതം, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി 4 വീതം ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. കൂടാതെ
വിദേശത്തും നിന്നും വന്ന കോട്ടത്തറ, ബത്തേരി സ്വദേശികളായ ഓരോരുത്തർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 ബത്തേരി സ്വദേശികൾക്കും രോഗബാധ സ്‌ഥിരീകരിച്ചു.
*667 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 57 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 610 പേരുമാണ് രോഗമുക്തരായയത്.
*2209 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.08.21) പുതുതായി നിരീക്ഷണത്തിലായത് 2209 പേരാണ്. 1499 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 20002 പേര്‍. ഇന്ന് പുതുതായി 84 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3492 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 692004 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 679146 എണ്ണത്തിന്റെ ഫലം ലഭിച്ചു. 582998 പേര്‍ നെഗറ്റീവും 96148 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *