കർഷക സമരം; സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നും 21 പേർ ഡൽഹിയിലേക്ക് പുറപ്പെട്ടു


Ad
കൽപ്പറ്റ: ഒമ്പത് മാസം പിന്നിട്ട ഡൽഹി കർഷക സമരത്തിൽ പങ്കെടുക്കുന്നതിന് വയനാട്ടിൽ നിന്നും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 21 പേര് ഡൽഹിയിലേക്ക് പുറപ്പെട്ടു. ഹരിയാന, ഡൽഹി അതിർത്തിയിലേ സമരകേന്ദ്രത്തിലാണ് ഇവർ സംബന്ധിക്കുക. വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ കർഷക വിരുദ്ധ മാനവ വിരുദ്ധ യോഗി സർക്കാറിനെ താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെ സംയുക്ത കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ “യു.പി 22” ക്യാംപയിന്റെ ഭാഗമായി സെപ്തംബർ 5ന് യു.പി.ബോർഡറിൽ വെച്ച് നടക്കുന്ന കിസ്സാൻ മഹാ പഞ്ചായത്തിലും സംഘം പങ്കെടുക്കും. വയനാട്ടിൽ നിന്നും പുറപ്പെടുന്ന സംഘത്തിന് സംയുക്ത സമരസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. വി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഗഫൂർ വെണ്ണിയോട്, എ.ടി ശഹർബാനു, ഇഖ്ബാൽ മുട്ടിൽ, റാസ്സാഖ് റാണിയ, അനിഷ് ചീരാൽ, മുസ്തഫ പയന്തോത്ത്, സി.പി.അശ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *