വാര്‍ഡ് മെമ്പര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; വിജിലന്‍സ് അന്വേഷണം വേണമെന്ന് തവിഞ്ഞാല്‍ ഗോദാവരി കോളനി നിവാസികള്‍


Ad
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരി കോളനിയിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചിലര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കോളനിനിവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 240 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ മുന്‍വര്‍ഷങ്ങളില്‍ കരാറെടുത്ത് പാതിവഴിയിലുപേക്ഷിച്ച് പണി പൂര്‍ത്തിയാവാത്ത നിരവധി വീടുകള്‍ കോളനി സന്ദര്‍ശിച്ചാല്‍ കാണാന്‍ കഴിയും.
ഇത്തരം കരാറുകാറുകാരുടെ ബിനാമികള്‍ വീണ്ടും കോളനിയില്‍ പുതുതായി അനുവദിച്ച വീടുകള്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മുന്‍ ഭരണസമിതിയുടെ കാലത്ത് ക്രമവിരുദ്ധമായാണ് വീടുകള്‍ അനുവദിച്ച് നല്‍കിയത്. ഇത്തരത്തില്‍ പണി പൂര്‍ത്തിയാക്കി നല്‍കിയ വീടുകളില്‍ ഭൂരിഭാഗവും നിലവില്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണുള്ളത്. ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ പ്ലാസ്റ്റിക് ഷീറ്റും ഭക്ഷണവും എത്തിച്ചു നല്‍കിയത് നിലവിലെ വാര്‍ഡ്‌ മെമ്പറാണ്. വീടുകള്‍ കരാര്‍ നല്‍കുമ്പോള്‍ പണി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമെ നല്‍കാവുയെന്നാണ് മെമ്പറുടെ നിര്‍ദ്ദേശം. മുന്‍കാലങ്ങളില്‍ വീട് നിര്‍മാണം ഏറ്റെടുത്ത് പാതിവഴിയലുപേക്ഷിച്ചവര്‍ക്കെതിരെയും അവരുടെ ബിനാമികള്‍ക്കെതിരെയും അര്‍ഹതപ്പെട്ട കാന്‍സര്‍ രോഗികളെ ഉള്‍പ്പെടെ തഴഞ്ഞ് അനര്‍ഹര്‍ക്ക് വീടനുവദിച്ച് നല്‍കിയവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കോളനിനിവാസികള്‍ ആവശ്യപ്പെട്ടു. ഒ.ബാലന്‍, പി കെ ഗോപി, എ പി വിജേഷ്, ഗഞ്ചന്‍, ബാലന്‍ കെ വി, കെ പ്രദീപന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *