August 31, 2026

വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകൾ ഇന്ന് തുറക്കും

0
n3117541583c4306560f2f1d1fe5ac598a2aa7c624e0022fb92d6d86afd81a52d11dcb4d19.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും.രാജസ്ഥാനില്‍ ആദ്യഘട്ടമായി 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും ആണ് തുറക്കുന്നത്. 50 % വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണം. കാസ്സുകളില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകളും മധ്യപ്രദേശില്‍ ആറു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളും ഇന്ന് ആരംഭിക്കും.
തമിഴ്നാട്ടില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് തുടങ്ങുന്നത്. ഒരു ക്ലാസില്‍ 20 കുട്ടികള്‍ എന്ന നിലയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോളേജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്സുകൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *