കാട്ടാന ശല്യം രൂക്ഷം; ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു


Ad
മേപ്പാടി: താഞ്ഞിലോട് പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യത്തില്‍ പരാഹാരം കാണണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. എട്ട് മാസമായി തുടരുന്ന കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയ ജനം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആളുകള്‍ തിങ്ങി താമസിക്കുന്ന പ്രദേശമായതു കൊണ്ട് തന്നെ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികനായ യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി ആനയെ പ്രദേശത്ത് നിന്നും തുരത്തണമെന്നും പ്രശ്‌നത്തിന് പരാഹാരം കാണുന്നില്ലെങ്കില്‍ തുടര്‍ന്ന ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
താഞ്ഞിലോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന റോഡ് ഉപരോധസമരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. ആനയെ തുരത്താന്‍ വനം വകുപ്പ് പ്രദേശത്തെത്തി പടക്കം പെട്ടിച്ചും മറ്റും തുരത്തുകയാണ് പതിവ്. എന്നല്‍ ഉദ്യോഗസ്ഥര്‍ പോകുന്ന ഉടന്‍ തന്നെ ആന വീണ്ടും ജനവാസ മേഖലയിറങ്ങുന്നതാണ് സ്ഥിരം കാഴ്ച. പടക്കം പൊട്ടിച്ച് തുരത്തുന്നത് ശാശ്വതമല്ലെന്നും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ആനയെ മയക്കുവെടി വെച്ച് പ്രദേശത്ത് നിന്നും തുരത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മേപ്പാടി സി ഐ, എസ് ഐ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉപരോധം അവസാനിപ്പിച്ചു. ഇന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചതെന്നും ശാശ്വതമായ പരിഹാരം കാണാത്ത പക്ഷം കൂടുതല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ കുഞ്ഞീദുഹാജി പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *