കണ്ടെെൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം പാലിക്കണം: വയനാട് ജില്ലാ പോലീസ് മേധാവി


Ad
കണ്ടെെൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം പാലിക്കണം: വയനാട് ജില്ലാ പോലീസ് മേധാവി
പുൽപ്പള്ളി: കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെെൻമെന്റ് സോൺ പ്രഖ്യാപിച്ച പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വയനാട് ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ സന്ദർശിച്ചു. പുൽപ്പള്ളി ടൗണുൾപ്പെടെയുള്ള മേഖലകളിൽ അദ്ദേഹവും സംഘവും പരിശോധന നടത്തി. അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നത് നിയന്ത്രിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെെൻമെന്റ് സോണായി പ്രഖ്യാപിച്ച ജില്ലയിലെ മുഴുവൻ മേഖലകളിലും പോലീസ് പരിശോധന കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *