August 31, 2026

ആശുപത്രിക്കുന്നിലെ ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കണം എസ് ഡി പി ഐ

0
IMG-20210901-WA0099.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആശുപത്രികുന്നിൽ നിന്നും താഴെയങ്ങാടിയിലേക്കുള്ള ലിങ്ക് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് എസ് ഡി പി ഐ മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി. വർഷങ്ങളായി ഈ റോഡ് അടച്ചിട്ടത്തിനാൽ ആശുപത്രിയിലേക്കുള്ള പോസ്റ്റ് ഓഫീസ് റോഡിൽ ഗതാഗത തടസ്സം പതിവായിരിക്കുകയാണ്. അത്യാഹിത സാഹചര്യത്തിൽ ഉള്ള രോഗികളുമായെത്തുന്ന വാഹനങ്ങൾ പോലും കുടുങ്ങി കിടക്കുന്നത് പതിവാകുകയാണ്. ഇതിന് പരിഹാരം കാണണമെങ്കിൽ ലിങ്ക്റോഡ് തുറന്ന് വീതി കൂട്ടി വൺവേ സംവിധാനം ഏർപ്പെടുത്തേണ്ടതാണ്. റോഡ് ഉടനെ ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ പ്രക്ഷോഭവുമായി പാർട്ടി മുന്നോട്ട് പോകുമെന്ന് മുനിസിപ്പൽ പ്രസിഡന്റ് സമീർ പിലാക്കാവ്, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി തുടങ്ങിയവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *