April 24, 2026

ലയണ്‍സ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

0
IMG-20210902-WA0073.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ലയണ്‍സ് ഹാളില്‍ വെച്ചുനടന്ന ചടങ്ങില്‍ മാനന്തവാടി ലയണ്‍സ് ക്ലബ്ബിന്റെ 2021-22 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റായി അഡ്വ.ബാബു സിറിയക്കും, സെക്രട്ടറിയായി ജിനേഷ് കുമാര്‍ ജെയിനും, ട്രഷററായി ജ്യോതി പ്രകാശും സ്ഥാനമേറ്റു. ലയണ്‍സ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അഡ്വ.സുരേന്ദ്രന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു ഭാരവാഹികളായി ഐ.പി.പി: സേവ്യര്‍, എം.ഡി.സി.സി: യൂസഫ്,ട്വിസ്റ്റര്‍: ഉണ്ണികൃഷ്ണന്‍, ടെയ്മര്‍: ജോണ്‍സണ്‍, പിആര്‍ഒ: ഷിബു തോമസ്,ഡയറക്ടേഴ്‌സ്: പ്രജിത്, രഞ്ജിത്ത്, സാബു, ജോര്‍ജ്, ഡേവിസ് എന്നിവരെ തെരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയായ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണലിന്റെ മാനന്തവാടി ലയണ്‍സ് ക്ലബ്ബിലൂടെ 1984 മുതല്‍ക്ക് പ്രവര്‍ത്തിച്ചുവരുന്നതും, മുന്‍പു പലതവണ പ്രസിഡന്റ്, ഡിസ്ട്രിക്ട് ചെയര്‍മാന്‍, സോണ്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നയാളാണ് ബാബു സിറിയക്.മഹാമാരിയിലൂടെ കടന്നു പോകുന്ന പ്രത്യേക സാഹചര്യത്തിലും പരിമിതികള്‍ ക്കുള്ളില്‍ നിന്നു കൊണ്ട് സമൂഹ നന്മക്കാവുന്നത്ര സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *