September 26, 2026

തുടർച്ചയായ മൂന്നാം ദിവസവും ആയിരം കടന്ന് കൊവിഡ്: 1012 പേര്‍ക്ക് കൂടി രോഗം 1008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.78

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (02.09.21) 1012 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 400 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.78 ആണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99778 ആയി. 88914 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9470 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7789 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്‍മേനി 103, ബത്തേരി 80, കണിയാമ്പറ്റ 71, മാനന്തവാടി 70, മുട്ടില്‍ 62, മീനങ്ങാടി 57, മൂപ്പൈനാട് 54, കല്‍പ്പറ്റ 53, അമ്പലവയല്‍ 50, മേപ്പാടി 47, നൂല്‍പ്പുഴ, പനമരം 38 വീതം, പടിഞ്ഞാറത്തറ 29, പുല്‍പ്പള്ളി 25, എടവക, പൊഴുതന, തൊണ്ടര്‍നാട് 24 വീതം, പൂതാടി 23, തവിഞ്ഞാല്‍ 22, വൈത്തിരി 21, തിരുനെല്ലി 20, തരിയോട് 17, വെങ്ങപ്പള്ളി 16, കോട്ടത്തറ 15, വെള്ളമുണ്ട 14, മുള്ളന്‍കൊല്ലി 11 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനത്തുനിന്നും വന്ന 2 തമിഴ്‌നാട് സ്വദേശികള്‍ക്കും കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നും വന്ന ഓരോ ബത്തേരി സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
*400 പേര്‍ക്ക് ഇന്ന് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 80 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 320 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*2927 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.09.21) പുതുതായി നിരീക്ഷണത്തിലായത് 2927 പേരാണ്. 1339 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 23324 പേര്‍. ഇന്ന് പുതുതായി 157 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4747 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 706445 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 697864 എണ്ണത്തിന്റെ ഫലം ലഭിച്ചു. 598086 പേര്‍ നെഗറ്റീവും 99778 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *