മുതുമല കടുവ സങ്കേതം ഇന്ന് തുറക്കും വിനോദ സഞ്ചാരികൾക്ക്ആനസവാരി ആറാം തിയ്യതി മുതൽ


Ad
സ്വന്തം ലേഖകൻ

ഗൂഡല്ലൂർ: കോവിഡ് രണ്ടാം രോഗവ്യാപനത്തെത്തുടർന്ന് വീണ്ടും അടച്ചിട്ട മുതുമല കടുവ സങ്കേതത്തിൽ വെള്ളിയാഴ്​ച മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. വെള്ളിയാഴ്ച വാഹന സഫാരി മാത്രമാണ് അനുവദിക്കുന്നത്. രാവിലെ 6.30 മുതൽ 10 വരെയും ഉച്ചക്ക്​ രണ്ടു മുതൽ അഞ്ചു വരെയും സവാരി ഉണ്ടായിരിക്കും. 50 ശതമാനം പേർക്ക് വാഹനത്തിൽ അനുമതി ഉണ്ടാവുക. ക്യാമ്പ് സന്ദർശനം രാവിലെ എട്ടു മുതൽ ഒമ്പതു വരെയും വൈകീട്ട് 5.30 മുതൽ ആറു വരെയും അനുവദിക്കും. ട്രിപ്പ്​ൾ ലെയർ മാസ്​ക് അല്ലെങ്കിൽ എൻ 95 മാസ്​ക്, മതിയായ തിരിച്ചറിയൽ രേഖ, ആരോഗ്യം സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട്, സാമൂഹിക അകലം പാലിക്കുക, ഊഷ്​മാവ് പരിശോധന എന്നിവ ഉണ്ടായിരിക്കും. റെസ്​റ്റ്​ ഹൗസ് മുറിയിൽ രണ്ടുപേർ മാത്രം. ഡോർമിറ്ററിയിൽ 30 ശതമാനം പേർക്ക്​ പ്രവേശനം അനുവദിക്കൂ. ആനസവാരി,താമസസൗകര്യങ്ങളും ആറാം തീയതി മുതൽ തുടങ്ങും.പ്രായമായവരും ഗർഭിണികളും കുട്ടികളും വീട്ടിൽതന്നെ ഇരിക്കുകയാണ് നല്ലത് എന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അഭ്യർഥിച്ചു

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *