കൈയ്യേറ്റക്കാർക്ക് ഒത്താശ: കൽപ്പറ്റയിൽ റോഡ് നവീകരണ പ്രവൃത്തി തടഞ്ഞു


Ad
കൽപ്പറ്റ: ടൗൺ നവീകരണ പ്രവൃത്തികളിൽ കൈയ്യേറ്റക്കാർക്ക് ഒത്താശയും പ്രവർത്തിയിൽ അപാകതയുമെന്ന് പരാതി. സി.പി.ഐ കൽപ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ നവീകരണ പ്രവർത്തി തടഞ്ഞു. നേരത്തെ അടയാളപ്പെടുത്തിയ ഭാഗങ്ങൾ പൂർണമായും പൊളിച്ചു നീക്കാതെ റോഡിലേക്ക് ഇറക്കി നടപ്പാത നിർമ്മിക്കുന്നതാണ് സി പി ഐ പ്രവർത്തകർ തടഞ്ഞത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ നവീകരണ പ്രവർത്തിയാണ് തടഞ്ഞത്.
കൽപ്പറ്റ ടൗൺ നവീകരണ പ്രവൃത്തിയിലെ അപാകത ചൂണ്ടിക്കാട്ടിയാണ് സി പി ഐ പ്രവർത്തകർ ടൗൺ നവീകരണ പ്രവൃത്തി തടഞ്ഞത്. നേരത്തെ അളന്നു രേഖപ്പെടുത്തിയ ഭാഗം ഒഴിവാക്കി റോഡിലേക്ക് ഇറക്കി നടപ്പാത നിർമ്മാണം തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി നഗരസഭയിലെ സി.പി.ഐ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.
പഴയ ബസ് സ്റ്റാൻഡിന് എതിർവശത്താണ് റോഡിലേക്ക് കയറി നടപ്പാത നിർമ്മിക്കുന്നത്. പുതുതായി നിർമ്മിക്കുന്ന മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനായി നിർമ്മിച്ച കോൺക്രീറ്റ് തൂൺ നടപ്പാതയ്ക്ക് പുറത്താണ് വേണ്ടത്. എന്നാൽ ഈ ഭാഗത്ത് മാത്രം റോഡിലേക്ക് ഇറക്കി നടപ്പാത നിർമ്മിക്കാനുള്ള നീക്കമാണ് കഴിഞ്ഞ ദിവസം സി പി ഐ പ്രവർത്തകർ തടഞ്ഞത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *