June 10, 2026

മീന്‍ പിടിക്കാൻ പോയ ആറ് വയസുകാരൻ 30 അടി താഴ്ചയുള്ള കുളത്തിൽ വീണ് മരിച്ചു

0
IMG-20210903-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍: മുട്ടില്‍ എടപ്പെട്ടി അമ്പലകുന്ന് കോളനിയിലെ രാജേഷിന്റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. വീടിനു സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴാണ് അപകടമെന്നാണ് സൂചന. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഏകദേശം 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് കല്‍പ്പറ്റ ഫയര്‍ & റെസ്‌ക്യു സര്‍വീസ് ജീവനക്കാര്‍ മൃതദേഹം കണ്ടെടുത്തത്. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം.ജോമിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, കെ.എസ് ഷജില്‍, സി.യു പ്രവീണ്‍ കുമാര്‍, ആര്‍.രാജേഷ്, സുജിത് എം.എസ്, സുനില്‍കുമാര്‍, കെ.എസ് ശ്രീജിത്, പി.സുധീഷ്, ഹോം ഗാര്‍ഡുമാരായ കെ. ശിവദാസന്‍, പി.കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *