കോൺഗ്രസിൽ ആഭരണമായി ഇനി ആരെയും കൊണ്ടു നടക്കില്ലെന്ന് ടി.സിദ്ദീഖ് എം.എൽ.എ


Ad
കൽപ്പറ്റ: കോൺഗ്രസിൽ ആഭരണമായി ഇനി ആരെയും കൊണ്ടു നടക്കില്ലെന്ന് വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എൽ.എ പുതിയ ഡി.സി.സി പ്രസിഡണ്ടായി എൻ.ഡി.അപ്പച്ചൻ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കോൺഗ്രസിൽ കാതലായ മാറ്റം നടക്കുന്നു. പുന:സംഘടനയിൽ ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായും വിശദമായ ചർച്ച നടന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് മണിക്കൂറുകൾ നീണ്ട ചർച്ച നടത്തി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തി. ഇനിമുതൽ കോൺഗ്രസിൽ ഉത്തരവാദിത്തം ആഭരണമായി കൊണ്ടുനടക്കാൻ അനുവദിക്കില്ല. മറ്റെല്ലാ ഭിന്നതകളെയും മാറ്റി നിർത്തി പാർട്ടി പ്രധാനമെന്ന് കരുതി മുന്നോട്ട് പോകണം. പാർട്ടി ഭാരവാഹികൾക്ക് ക്രിയാത്മകമായ പരിശീലനം നടക്കുകയാണ്. താഴെ തട്ടു മുതൽ പാർട്ടിയെ ചലനാത്മകമാക്കണം. കേന്ദ്ര കേരള സർക്കാരുകളുടെ തെറ്റായ നയങ്ങളെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ എല്ലാവരെയും സജ്ജമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സ്ഥാനമൊഴിഞ്ഞ ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണൻ എൻ.ഡി.അപ്പച്ചനുമായി അധികാര കൈമാറ്റം നടത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *