April 20, 2024

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍;ആവശ്യ സർവീസുകൾക്ക് മാത്രം അനുമതി, രാത്രി കർഫ്യൂ തുടരും

0
N31284288497d95ee266cf8d215b63703b8e1f7f8eb09c45c1aad5ae8b6ac1bcf9d8fa3a19.jpg
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സംമ്പൂർണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി.ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഇന്നുണ്ടാകുക. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും.
ആരാധാനലയങ്ങളില്‍ പോകുന്നതിനും വിവാഹങ്ങള്‍ക്കും ഗൃഹപ്രവേശനങ്ങള്‍ക്കും സംസ്കാരചടങ്ങുകള്‍ക്കും യാത്ര ചെയ്യാം. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ് കടകളുടെ സമയം. ബിവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ തുറക്കില്ല. സ്വകാര്യ ബസുകള്‍ പ്രവര്‍ത്തിക്കില്ല. ആരോഗ്യപ്രവര്‍ത്തകരുടെ യാത്രയ്ക്ക് മാത്രമാകും കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുക.
കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ പൊലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ വച്ച്‌ പൊലീസ് പരിശോധന നടത്തും. ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരുന്ന കാര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *