July 14, 2026

റേഡിയോ മധുവാണി രണ്ടാം ഭാഗം തുടങ്ങി

0
IMG-20210906-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോൽപ്പെട്ടി: അധ്യാപകരെ നേരിട്ട് കാണാൻ കഴിയാത്ത ഈ കോവിഡ് കാലത്ത് ഗവ : ഹൈസ്കൂൾ തോൽപ്പെട്ടിയിൽ അധ്യാപക ദിനം ഓൺലൈനായി ആചരിച്ചു. അധ്യാപക പിന്തുണയോടു കൂടി കുട്ടികൾ തന്നെ സംഘടിപ്പിച്ച രീതിയിൽ ആയിരുന്നു ദിനാചരണം. സോഷ്യൽ ക്ലബ്ബിൻ്റെ കൺവീനറായ അനില അധ്യക്ഷത വഹിച്ചു.മുഖ്യ അതിഥി മുൻ ഹെഡ്മാസ്റ്റർ രമേഷ്ബാബു അധ്യാപക ദിന സന്ദേശം നൽകി. ഇതോടൊപ്പം സോഷ്യൽസ്റ്റഡീസ് ക്ലബ്ബിൻ്റെ ഉത്ഘാടനവും, സ്കൂൾ റേഡിയോ മധുവാണിയുടെ സെക്കൻ്റ് എഡിഷൻ്റെ പ്രകാശനവും നടന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഗിരീഷ് മോഹൻ, പി.ടി.എ പ്രസിഡൻ്റ് സന്തോഷ് കുമാർ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾ അധ്യാപകർക്ക് ഓൺലൈനായി ആശംസ അർപ്പിച്ച ചടങ്ങ് തികച്ചും വ്യത്യസ്തമായ അനുഭവമായി മാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *