കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 8,9 തീയതികളില്‍ ദേശീയ പ്രക്ഷോഭം നടത്തും; ബി എം എസ്


Ad
കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഭാരതീയ മസ്ദൂര്‍ സംഘം സെപ്തംബര്‍ 7,8 തീയതികളില്‍ ദേശീയ പ്രക്ഷോഭം നടത്തും. 8ന് സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റിന് മുന്നില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 11 ന് നടക്കുന്ന ചടങ്ങ് ബി എം എസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വിലക്കയറ്റം തടയുക, പെട്രോളിയം ഉത്പ്പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തി വില വര്‍ധനവ് തടയുക, അവശ്യവസ്തു നിയമത്തിന്റെ പരിധിയില്‍ നിന്നും ചില ഉത്പ്പന്നങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി കെ മുരളീധരന്‍, സെക്രട്ടറി ഹരിദാസന്‍ കെ തയ്യില്‍, ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *