മാലിന്യ നിക്ഷേപവും മറ്റ് കുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ പനമരം ടൗണിൽ സി സി ടി വി സ്ഥാപിച്ചു


Ad
പനമരം: പൊതുസ്ഥലങ്ങളിലുളള മാലിന്യ നിക്ഷേപവും മറ്റ് കുറ്റകൃത്യങ്ങളും  തടയുക എന്ന ലക്ഷ്യത്തോടെ പനമരം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി പനമരം ടൗണിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച സി സി ടി വി ശൃംഖലയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.എം  ആസ്യ അദ്ധ്യക്ഷത വഹിച്ചു  ചടങ്ങില്‍ വൈസ് പ്രസിഡണ്ട്  തോമസ് പാറക്കാലായില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഷീമ മാനുവല്‍, സെക്രട്ടറി എ.ആര്‍ ശ്രീജിത്  എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *