മാനന്തവാടി: കടുവകളെ നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി


Ad
മാനന്തവാടി: മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോളിപ്പാട് വനഭാഗത്ത് ടൈഗര്‍ സെന്‍സസുമയി ബന്ധപ്പെട്ട് സ്ഥാപിച്ച് രണ്ട് ക്യാമറകള്‍ മോഷണം പോയതായി പരാതി. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നും എത്തിച്ച ക്യാമറ ട്രാപ്പുകള്‍ ശനിയാഴ്ചയായിരുന്നു ഈ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ഇന്നലെയാണ് ഇവ നഷ്ടപ്പെട്ടതായി വനം വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. 55,000 രൂപ വിലയുള്ള രണ്ട് ക്യമറകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് പോലീസും വനം വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *