August 31, 2026

വെള്ളമുണ്ട: ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
IMG-20210908-WA0076.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: പുളിഞ്ഞാൽ ജി.എച്ച്.എസ് ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ പഠന കാലത്ത് ഡിജിറ്റൽ ഡിവൈസ് ഇല്ലാതെ ഒരു കുട്ടിയുടേയും പഠനം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെ അധ്യാപകരും എൻ.ജി.ഒ യൂണിയനും സ്വരൂപിച്ച ഡിവൈസുകൾ കൊണ്ടാണ് ലൈബ്രറി ആരംഭിച്ചിട്ടുള്ളത്. പഠിക്കാനായി മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് കൈമാറുകയും പഠനാവശ്യം കഴിഞ്ഞാൽ ഫോൺ സ്ക്കൂളിൽ തിരിച്ചു വാങ്ങി സൂക്ഷിക്കുകയും ചെയ്യും. മൊബൈൽ ഫോണിന്റെ ദുരുപയോഗവും തടയുവാൻ മോണിറ്ററിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,വാർഡ് മെമ്പർ ശാരദ അത്തിമറ്റം, എച്ച്‌.എം.നിർമ്മല കെ.ഒ.,
പി.ടി.വൈസ് പ്രസിഡന്റ് വി.ഹഷീം,കെ.രോഹിത് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *