മാനന്തവാടി: ആതിരയുടെ പുതിയ സിനിമ “2 ഫേസ് ” ടീസർ പുറത്തിറങ്ങി


Ad
മാനന്തവാടി: സിനിമാ മേഖലയിലെ നവാഗതയായ
മാനന്തവാടി സ്വദേശിനി ആതിര കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഇറങ്ങുന്ന ഒരു ലോകോത്തര ആക്ഷൻ ചലച്ചിത്രം ബോളിവുഡ് ആക്ഷൻ സിനിമയോട് കിടപിടിക്കുന്ന സിനിമ റ്റീസർ ചിത്രീകരണ മികവുമായി ശ്രദ്ധേയമാകുന്നു. ശരത് ലാൽ നേമിഭുവൻ സംവിധാനവും ആതിര വയനാട് കഥയും തിരക്കഥയും നിർവഹിക്കുന്ന 2 ഫേസ് 
അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യും. തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ താരങ്ങൾ ചേർന്ന് ടീസർ യൂട്യൂബ് ലോഞ്ചിങ് നിർവഹിച്ചു .തൃശ്ശൂർ സ്വദേശിയായ മാസ്റ്റർ അഭയ് കൃഷ്ണയുടെ (12 വയസ്സ് )ആർട്ട് ഡയറക്ഷനിൽ ഇന്ത്യയിൽ ആദ്യമായി ഇറങ്ങുന്ന സിനിമ എന്ന പ്രത്യേകതയും 2ഫേസിനുണ്ട്. 
ആതിര വയനാടിന്റെ സംവിധാനത്തിൽ രണ്ടു ഷോർട് ഫിലിംമുകൾക്ക് ശേഷം ഇറങ്ങുന്ന സിനിമയാണ് 2ഫേസ് . കൊച്ചിൻ കലാഭവൻ നിന്നും ആതിരയുടെ റാട്ടി എന്ന ഹ്രസ്വ ചിത്രത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന എട്ടുകാലി എന്റർട്രേയിനേഴ്സ്‌ എന്ന സ്വകാര്യ പ്രൊഡക്ഷൻ കമ്പനിയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡയറക്ടർ,കഥ ,തിരക്കഥ എന്നിവക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. ആതിര മാനന്തവാടി എള്ളുമന്ദം പെരിഞ്ചോല സ്വദേശിയാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *