കൽപ്പറ്റ: ബി.വോക് വിദ്യാർത്ഥികളുടെ ഭാവിയെ തുലാസിലിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി


Ad
റിപ്പോർട്ട്: അനില ഷാജി
കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2018-2021 അധ്യായന വർഷം ആരംഭിച്ച 3 വർഷ ഡിഗ്രി കോഴ്സ് ആയ ബി.വോക് അധ്യായന വർഷ കരിക്കുലം അനുസരിച്ച് പൂർത്തിയായിരിക്കുകയാണ്. എന്നാൽ ബി വോക് വിദ്യാർഥികളുടെ പല സെമസ്റ്റർ പരീക്ഷകൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. നടത്തിയ പല സെമസ്റ്റർ പരീക്ഷകളുടെയും ഫലം പ്രഖ്യാപിക്കാനും യൂണിവേഴ്‌സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബി. വോക് വിദ്യാർഥികളുടെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള അലംഭാവമാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
 ശേഷിക്കുന്ന സെമസ്റ്ററുകളിലെ പരീക്ഷകളും, പ്രാക്ടിക്കൽ പരീക്ഷകളും പരിമിതമായ സമയ പരിധിയിൽ നടത്തി റിസൾട്ട് പ്രസിദ്ധീകരിക്കേണ്ട സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. പരീക്ഷകൾ വേഗം നടത്തുന്നതോടൊപ്പം ഇതുവരെ പ്രസിദ്ധീകരിക്കാത്തതടക്കമുള്ള റിസൾട്ട് ഉടനടി പ്രസിദ്ധീകരിക്കുകയും വേണം എന്നതാണ് വിദ്യാർഥികളുടെ ആവശ്യം. ഇനിയും പരീക്ഷ നടത്തിപ്പിൽ താമസം നേരിട്ടാൽ ഫലം പ്രഖ്യാപിക്കുന്നതിലും കാലതാമസം നേരിടും. അതോടൊപ്പം വിദ്യാർഥികളുടെ ഒരു അധ്യായവർഷവും തുടർപഠന അവസരങ്ങളും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഒൻപത് കോളേജുകളിലായി ആയിരത്തോളം ബി.വോക് വിദ്യാർഥികളുടെ ഭവിയാണ് ആശങ്കയോടെ നിൽക്കുന്നത്.
2018 -21 ബാച്ച് വിദ്യാർഥികളുടെ ശേഷിക്കുന്ന 2 സെമസ്റ്ററുകളിലെ പരീക്ഷകളും, പ്രാക്ടിക്കൽ പരീക്ഷകളും ഉടൻ നടത്തുകയും,
എത്രയും വേഗം പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുകയും,
സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ അനുവദിക്കുയും ചെയ്യുക എന്നതാണ് വിദ്യാർഥികളുടെ ആവശ്യങ്ങൾ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *