കൽപറ്റ: കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരിയിൽ ജില്ലാ സെക്രട്ടറി റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ലിജോജോണി, നിധിൻ കെ.വൈ, അഹ്നസ് കെ.ബി എന്നിവർ സംസാരിച്ചു. മാനന്തവാടിയിൽ ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ്, കൽപ്പറ്റയിൽ സി.കെ.ശശീന്ദ്രൻ, വൈത്തിരിയിൽ എം.വി.വിജേഷ്, പുൽപ്പള്ളിയിൽ ഷിജിഷിബു, പനമരത്ത് കെ.മുഹമ്മദലി എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.
Leave a Reply