April 20, 2024

സുൽത്താൻ ബത്തേരി: രാത്രിയാത്രാ നിരോധനം: മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

0
Img 20210910 Wa0004.jpg
സുല്‍ത്താന്‍ബത്തേരി: രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ബദല്‍പാത നിര്‍ദേശം വന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരുമായും കേന്ദ്രസര്‍ക്കാരുമായും കൂടിയാലോചിച്ച് ഈ വിഷയത്തില്‍ ഒരു ശാശ്വതപരിഹാരം ഉണ്ടാക്കുന്നതിന് അങ്ങ് മുന്‍കൈയ്യെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കോഴിക്കോട്-മൈസൂര്‍-കൊല്ലഗല്‍ ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ വനത്തിലെ 19 കിലോമീറ്റര്‍ രാത്രിയാത്രാ നിരോധനം വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് വയനാട് ജില്ലയില്‍ ഉണ്ടാക്കിയിട്ടുള്ളത്. ആയതിന് ഒരു പരിഹാരമായി കുട്ട-ഗോണിക്കുപ്പ വഴി ബദല്‍ പാതയ്ക്കായുള്ള പദ്ധതി നിര്‍ദേശം ഈ സാഹചര്യത്തില്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. വയനാട് എം പി രാഹുല്‍ഗാന്ധിയും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടതായും പ്രതിപക്ഷനേതാവ് കത്തില്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ പ്രതിപക്ഷ നേതാവിന് കത്ത് നല്‍കിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *