കൽപ്പറ്റ: സിലബസ് കാവിവത്കരണ നടപടി പിൻവലിക്കണം: ഗാന്ധിദർശൻ വേദി


Ad
കണ്ണൂർ സർവ്വകലാശാല എം.എ.ഗവേണർസ് ആൻ്റ് പൊളിറ്റിക്സ് വിഭാഗത്തിൻ്റെ സിലബസ് പരിഷ്ക്കരണം കാവിവത്കരണവും ചരിത്രത്തോട് നീതി പുലർത്താത്തതുമാണെന്ന് ഗാന്ധിദർശൻ വേദി. മഹാത്മാഗാന്ധിയെയും, ജവഹർലാൽ നെഹ്റുവിനേയും ഒഴിവാക്കുകയും, ആർ.എസ്.എസ്.നേതാക്കളായ സവർക്കറേയും, ഗോൾവർക്കറേയും അവരുടെ ചിന്താധാരകളും ഉൾപ്പെടുത്തുകയും ചെയ്ത നടപടി അങ്ങെയറ്റം അപലപനീയവും അന്യായവുമാണ്. സർവ്വകലാശാല അധികൃതരുടെയും സർക്കാരിൻ്റെയും നിക്ഷിപ്ത താല്പര്യത്തോടെയുള്ള നടപടി ഉടൻ പിൻവലിക്കണമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ  കമ്മി  ആവശ്യപ്പെട്ടു. 
ജില്ലാ ചെയർമാൻ ഇ.വി. അബ്രഹാം അധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവ്വാഹക സമിതിയംഗം കുര്യാക്കോസ് ആൻ്റണി, സെബാസ്റ്റ്യൻ പാലംപറമ്പിൽ, വി രാധാകൃഷ്ണൻ, ജോൺസൺ തൊഴുത്തിങ്കൽ, സെക്രട്ടറി ടോമി പാണ്ടിശ്ശേരി, വിനി എസ് നായർ, സോണിയ ഷാജി, ആൻറണി പി.വി, സജി തോമസ്, സ്റ്റെൽജിൻ ജോൺസ്, ബെന്നി വിഎസ്,  എന്നിവർ പ്രസംഗിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *