കൽപ്പറ്റ: തടികള്‍ / ബില്ലറ്റ് / വിറക് എന്നിവ ഇ -ലേലം വഴി വില്‍പ്പന നടത്തും


Ad
ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും റവന്യു വകുപ്പില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക്, വീട്ടി, മറ്റിനങ്ങള്‍ എന്നിവയുടെ തടികള്‍ / ബില്ലറ്റ് / വിറക് എന്നിവ സെപ്റ്റംബര്‍ 16 ന് ഇ -ലേലം വഴി വില്‍പ്പന നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യണം. അവശ്യമുള്ളവര്‍ക്ക് കുപ്പാടി ഡിപ്പോ ഓഫീസില്‍ നിന്നും സൗജന്യമായി രജിസ്റ്റര്‍ ചെയ്തു നല്‍കും. രജിസ്റ്റര്‍ ചെയ്യുവാന്‍ വരുന്നവര്‍ പാന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഇ -മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, കച്ചവടക്കാര്‍ ജി. എസ്. ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547602856, 8547602858, 04936 221562 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കുപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *