July 14, 2026

കൽപ്പറ്റ: ഡിവൈഎഫ്ഐ റിലേ സത്യഗ്രഹസമരത്തിന് സമാപനം

0
IMG-20210911-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഇന്ധന വില വർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ചുള്ള റിലേ സത്യാഗ്രഹ സമരം സമാപിച്ചു. സെപ്തംബർ 6 മുതൽ 10 വരെ അഞ്ച് ദിവസമായിരുന്നു സമരം. ചക്രസ്തംഭന പ്രതിഷേധത്തോടെയാണ് സമരം അവസാനിച്ചത്. 
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം.
     കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പളക്കാട് വെച്ച് നടന്ന സമരത്തിന്റെ സമാപനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു .
    ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടന്ന റിലേസത്യാഗ്രഹ സമരത്തിന്റെ സമാപനം സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. 
    പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ നടന്ന റിലേസത്യാഗ്രഹ സമരത്തിന്റെ സമാപനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. 
    പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം നടന്ന റിലേസത്യാഗ്രഹ സമരത്തിന്റെ സമാപനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. 
    വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ നടന്ന റിലേസത്യാഗ്രഹ സമരത്തിന്റെ സമാപനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു ഉദ്ഘാടനം ചെയ്തു. 
    
   മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയ്ക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളിലും പ്രധാന ടൗണുകളിലും കണ്ടയ്ൻമെൻ്റ് സോണായതിനാൽ കേന്ദ്രീകരിച്ച സമരം നടന്നില്ല. മേഖലാ യൂണിറ്റ് തലങ്ങളിൽ വിത്യസ്ത പ്രതിഷേധ പരിപാടിയാണ് മാനന്തവാടി ബ്ലോക്കിന് കീഴിൽ നടന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *