August 31, 2026

കൽപ്പറ്റ: ചന്ദനമോഷണം; കമ്പളക്കാട്, നാലാംമൈൽ സ്വദേശികൾക്കായി വല വിരിച്ച് പോലീസ്

0
IMG-20210911-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയിൽ നടന്ന രണ്ട് ചന്ദനമരം മോഷണക്കേസിൽ ഉൾപ്പെട്ട കമ്പളക്കാട്, നാലാംമൈൽ സ്വദേശികൾ ഒളിവിൽ. ഇവരെ കുരുക്കാൻ പോലിസ് വലവിരിച്ചിട്ടുണ്ട്. കൽപ്പറ്റ കളക്ട്രേറ്റ്, വരദൂർ ക്ഷേത്ര പരിസരം എന്നിവടങ്ങളിൽ നിന്നാണ് ചന്ദനം കടത്തിയത്. കൽപ്പറ്റ, കേണിച്ചിറ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. മരം മുറിച്ച കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലൻ, കണിയാമ്പറ്റ ചിത്രമൂല കോളനിയിലെ മോഹനൻ, മരം കടത്തിയ ജീപ്പിൻ്റെ ഡ്രൈവർ ഏച്ചോം പിലാക്കൽ നൗഷാദ്, മരം വാങ്ങിയ പുതുശേരിക്കടവിലെ അഷ്റഫ് വേങ്ങാലക്കണ്ടി, എന്നിവർ പിടിയിലായി. ഒളിവിലുള്ള കമ്പളക്കാട് സ്വദേശി ഒമ്പതിനായിരം രൂപക്ക് ചന്ദനം വാങ്ങി പിടികിട്ടാനുള്ള നാലാംമൈൽ സ്വദേശിക്ക് വിറ്റു. ഇയാളാണ് പുതുശേരിക്കടവ് അഷ്റഫിന് മറിച്ച് വിറ്റത്. സാമ്പത്തിക പ്രതിസന്ധിയാണ് മരം മുറിക്ക് പിന്നിലെന്ന് പറയുന്നുണ്ടങ്കിലും പിന്നിൽ വൻ ലോബിയുണ്ടന്നാണ് ഉദ്യോഗസ്ഥ നിഗമനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *