March 28, 2024

പടിഞ്ഞാറത്തറ: മൻമോഹൻ മാസ്റ്റർ വിടവാങ്ങി

0
Img 20210911 Wa0087.jpg

പടിഞ്ഞാറത്തറ: ഗവ: ഹൈസ്ക്കൂൾ അധ്യാപകനായിരുന്ന മൻമോഹൻ മാസ്റ്റർ വിടവാങ്ങി. റിട്ടയർമെൻ്റിന് ശേഷം സ്വന്തം നാടായ കോട്ടയം ഏറ്റുമാനുരിലായിരുന്നു താമസം. ഭാര്യ ഗീത പടിഞ്ഞാറത്തറ ഗവ: എൽ.പി സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: ജിതിൻ, നിധിൻ. ശാസ്ത്രലോകത്ത് പടിഞ്ഞാറത്തറ സ്കൂളിൻ്റെ ഓട്ടേമാറ്റിക് വാട്ടർ ലിഫ്റ്റിംഗ് മെക്കാനിസം എന്ന കണ്ട്പിടുത്തം സ്കൂളിന്റെ പേര് ദേശിയ തലത്തിൽ എത്തിച്ചതിലെ പ്രധാന പങ്ക് മാഷുടെതായിരുന്നു.
അദ്ദേഹത്തെക്കുറിച്ച് ശിഷ്യനായ വെള്ളമുണ്ട സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാഹുൽ ഹമീദിൻ്റെ ഓർമ്മക്കുറിപ്പ് വായിക്കാം.
   സൗമ്യമായി മാത്രമേ മനു സാർ തൻ്റെ വിദ്യാർത്ഥികളോട് പെരുമാറുന്നത് കണ്ടിട്ടുള്ളൂ.ഏറ്റവും ലളിതമായി ആർക്കും മനസ്സിലാവുന്ന ശൈലിയിലുള്ള സാറിൻ്റെ ഫിസിക്സ് ക്ലാസ് കേട്ടിരുന്ന് പോവും.സാറിൻ്റെ കൂടെ ബത്തേരിയിലും കോട്ടയത്തും മൈസൂരിലും ഡൽഹിയിലും ശാസ്ത്രമേളകളിൽ പങ്കെടുത്തതല്ല;ഒപ്പം കൂട്ടിയതാണ്. ജാതി-മത ചിന്തകളില്ലാത്ത പച്ചയായ മനുഷ്യൻ….
എൻ്റെ ഓട്ടോഗ്രാഫിൽ സാർ എഴുതിയ വരികൾ ഇന്നും ഓർക്കുന്നു – ട്രൈ ടു ബി എ കമ്മ്യൂണിസ്റ്റ്, ടു ബീയിംഗ് ദാൻ എ കമ്മ്യൂണലിസ്റ്റ് എന്ന്.
    സാർ റിട്ടയർ ചെയ്ത ശേഷം ഒരിക്കൽ പോലും കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടം, ഈ കഴിഞ്ഞ അധ്യാപക ദിനത്തിലും മനസ്സിലുണ്ടായിരുന്നു. കുറച്ച് കാലമായി കോട്ടയത്ത് പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡും ലോക് ഡൗണും അതിന് തടസ്സമായി ……
      കാണാമറയത്താണെങ്കിലും അങ്ങയെക്കുറിച്ചുള്ള ഓർമ്മകൾ ദീപ്തമായി എന്നും ഹൃദയത്തിൽ സൂക്ഷിച്ച് കൊണ്ട്…… ആ ഓർമ്മകർക്ക് മുന്നിൽ അത്യധികം നൊമ്പരത്തോടെ ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *