August 30, 2026

കൽപ്പറ്റ: ജില്ലയില്‍ 849 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81

0
IMG-20210801-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (11.09.21) 849 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 986 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81 ആണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107324 ആയി. 96485 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9571 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7945 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെൻമേനി 83, ബത്തേരി 63, അമ്പലവയൽ, നൂൽപ്പുഴ 60 വീതം, മാനന്തവാടി 58, പൂതാടി 56, കൽപ്പറ്റ 39, തവിഞ്ഞാൽ 38, മീനങ്ങാടി, പുൽപ്പള്ളി 37 വീതം , മേപ്പടി 36, പൊഴുതന 34, കണിയാമ്പറ്റ 33, മുട്ടിൽ 32, ഇടവക 31, വെള്ളമുണ്ട 30, പനമരം 25, തിരുനെല്ലി 23, പടിഞ്ഞാറത്തറ 16, മൂപ്പൈനാട് 15, വൈത്തിരി 13, വെങ്ങപ്പള്ളി 12, തൊണ്ടർനാട് 7, മുള്ളൻകൊല്ലി 5, കോട്ടത്തറ 4 ആളുകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ തമിഴ്നാട്ടിൽ നിന്നും വന്ന നൂൽപ്പുഴ സ്വദേശിക്കും ഒരു തമിഴ്നാട് സ്വദേശിക്കും രോഗബാധ സ്‌ഥിരീകരിച്ചു.
*986 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 63 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 923 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
*1769 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.09.21) പുതുതായി നിരീക്ഷണത്തിലായത് 1769 പേരാണ്. 2363 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26988 പേര്‍. ഇന്ന് പുതുതായി 80 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3588 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 738684 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 732933 എണ്ണത്തിന്റെ ഫലം ലഭിച്ചു. 625609 പേര്‍ നെഗറ്റീവും 107324 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *