March 29, 2024

കൽപ്പറ്റ: രാത്രി യാത്രാ നിരോധനം തുടരുന്നതിനെതിരെ യു ഡി എഫ് ജില്ലാ നേതൃത്വം പ്രക്ഷോഭത്തിലേക്ക്

0
Udf Ps 1155x770.jpg
കൽപ്പറ്റ : വയനാട് ജില്ലയെ ഇതര സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളായ എൻ എച്ച് 766 ലെയും മാനന്തവാടി – കാട്ടിക്കുളം – ബാവലി – മൈസൂർ റോഡിലെയും രാത്രി യാത്രാ നിരോധനം  നീക്കുന്നതിന് കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് അലംഭാവം തുടരുന്നതിൽ പ്രതിഷേധിച്ച് ജില്ലാ യു ഡി എഫ് നേതൃത്വം ശക്തമായ പ്രക്ഷോഭം ആരംഭിക്കും.ഇതിനായി ഉടൻ തന്നെ വിപുലമായ സമര പ്രഖ്യാപന കൺവെൻഷൻ വിളിച്ച് ചേർക്കും. 
രാത്രി യാത്രാ വിഷയത്തിൽ ബത്തേരിയിൽ നടന്ന ജനകീയ സമരം കേരള സർക്കാർ രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പാക്കിയപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കാത്തത് വയനാടൻ ജനതയോട് പിണറായി സർക്കാർ പുലർത്തുന്ന കടുത്ത വഞ്ചനയാണെന്ന് യു ഡി എഫ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ജില്ലയിൽ  സർക്കാർ പൊതു പരിപാടികളിൽ എം എൽ എ മാരെയും ത്രിതല പഞ്ചായത്ത് പ്രയതിനിധികളെയും അവഗണിക്കുന്ന നടപടികളിലും യോഗം അമർഷം രേഖപ്പെടുത്തി.
യോഗത്തിൽ ജില്ലാ യു ഡി എഫ് ചെയർമാൻ  പി പി എ കരീം അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എം. എൽ. എ. ടി. സിദ്ധിഖ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ യു ഡി എഫ്  കൺവീനർ എൻ. ഡി. അപ്പച്ചൻ സ്വാഗതം പറഞ്ഞു. ബത്തേരി എം. എൽ. എ .ഐ. സി. ബാലകൃഷ്ണൻ, പി. കെ. ജയലക്ഷ്മി, കെ. കെ. അഹമ്മദ് ഹാജി, സി. പി. വർഗീസ്, എം. സി. സെബാസ്റ്റ്യൻ, പി. കെ. അബൂബക്കർ, വി. എ .മജീദ്, ടി. കെ. രൂപേഷ്, കെ. എം. എബ്രഹാം, എം.  കെ. വർഗീസ്, പടയൻ മുഹമ്മദ്, കെ. കെ. വിശ്വനാഥൻ മാസ്റ്റർ, അഡ്വ. എ .എൻ. ജൗഹർ, കെ. വി. പോക്കർ ഹാജി, എൻ. കെ. റഷീദ്, റസാഖ് കൽപ്പറ്റ, പി. പി. ആലി, പി. കെ. അസ്മത്, പ്രവീൺ തങ്കപ്പൻ, അബ്ദുൽസലാം പി, ജോസഫ് കളപ്പുരക്കൽ, യഹ്‌യാഖാൻ തലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *