August 30, 2026

തിരുവനന്തപുരം: കർശന സുരക്ഷാ ക്രമീകരണങ്ങളോടെ നീറ്റ് പരീക്ഷ ; ഇക്കുറി ചോദ്യങ്ങൾ മലയാളത്തിലും

0
n3147828008ed6c54d4cea4ee5a35aae9afc1b9029f523d60d8d4a36954427366effc7b26b.jpg
By ന്യൂസ് വയനാട് ബ്യൂറോ
കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്. 11 മണി മുതല്‍ പരീക്ഷകേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു.മലയാളത്തിലും ചോദ്യങ്ങള്‍ ഉണ്ട് എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ട് മണി മുതല്‍ അഞ്ച് വരെയാണ് പരീക്ഷ
വിവിധ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കര്‍ശനമാനദണ്ഡങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. നീറ്റ് പരീക്ഷക്ക് ഡ്രസ് കോഡ് ഉള്‍പ്പടെ നേരത്തെ തന്നെ മാനദണ്ഡങ്ങളുണ്ട്. അതിന് പുറമേ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷ. ഒരു ബഞ്ചില്‍ കുട്ടി എന്ന നിലയില്‍ ക്ലാസ് മുറിയില്‍ 12 പേരെയാണ് അനുവദിച്ചത്. കോവിഡ് സംബന്ധിച്ച സത്യവാങ്മൂലം രക്ഷിതാവിന്റെ ഒപ്പോടെ നല്‍കണം. സംസ്ഥാനത്ത് 320 കേന്ദ്രങ്ങളിലാണ് പരീക്ഷ
ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്യുന്ന ഒ എം ആര്‍ ഷീറ്റ് പരിചയപ്പെടുത്തുന്നതിനുള്ള മാതൃക നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്താകെ 16 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ 1 ലക്ഷത്തി പതിനാറായിരം. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സെപ്റ്റംബറിലേക്ക് പരീക്ഷ മാറ്റിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *