September 7, 2026

കൽപ്പറ്റ: അഭിമന്യു സ്‌മാരക മന്ദിരം ഉദ്‌ഘാടനം ഇന്ന്

0
abhimanyu.1542227018.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസ്‌ (അഭിമന്യു സ്‌മാരക മന്ദിരം) തിങ്കളാഴ്‌ച സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. കൽപ്പറ്റ എ കെ ജി ഭവന് സമീപത്താണ്‌ അഭിമന്യു സ്‌മാരക മന്ദിരം നിർമിച്ചത്‌. വൈകിട്ട്‌ നാലിനാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. അനുബന്ധപരിപാടികൾ രാവിലെ ആരംഭിക്കും. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു അഭിമന്യുവിന്റെ ശില്പം അനാച്ഛാദനം ചെയ്യും. ജില്ലയിലെ എസ്എഫ്ഐയുടെ ചരിത്രം പറയുന്ന ജില്ലാ കമ്മിറ്റിയുടെ മുഖമാസിക ‘നേര്’ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് പ്രകാശനം ചെയ്യും. അഭിമന്യുവിന്റെ മരണത്തിനു ശേഷം തുടർച്ചയായി നൽകി വരുന്ന മൂന്നാമത് അഭിമന്യു എൻഡോവ്മെന്റ് പുരസ്കാരവും 10001 രൂപയും അഭിമന്യുവിന്റെ മാതാപിതാക്കൾ നൽകും. 
   എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ എന്നിവരും ജില്ലയിലെ ആദ്യകാല എസ്‌എഫ്‌ഐ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *