മാനന്തവാടി: എന്റെ വീട്ടിലും കൃഷിത്തോട്ടം; സംസ്ഥാന തല പദ്ധതി ഉദ്ഘടനം ചെയ്തു


Ad
മാനന്തവാടി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരള സംസ്ഥാന അസോസിയേഷൻ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന മിഷൻ 2021 26 പദ്ധതിയുടെ ഭാഗമായി എന്റെ വീട്ടിലും കൃഷിത്തോട്ടം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് നടന്നു. സംസ്ഥാന സെക്രട്ടറി പ്രഭാകരൻ അധ്യക്ഷസ്ഥാനം അലങ്കരിച്ച സദസ്സിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഓൺലൈനായി ഉദ്ഘാടനകർമ്മം നിർവഹിച്ചു. സംസ്ഥാന ട്രഷറർ ടി വി പീറ്റർ പ്രോജക്ട് അവതരണം നടത്തി. മനോജ് കുമാർ, പി പ്രശാന്ത്, അബ്ദുൽ മജീദ്, ഡി.ഇ. ഒ സുനിൽകുമാർ സി. കെ, വി എം ബാലകൃഷ്ണൻ, ഷൈനി മൈക്കിൾ തുടങ്ങിയവർ ആശംസകൾ നേർന്നു യോഗത്തിൽ സംസാരിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ പ്രസിഡന്റ് ജാേസ് പുന്നകുഴി സ്വാഗതം പറഞ്ഞ സദസ്സിന് എ. ഇ സതീഷ് ബാബു നന്ദി പറഞ്ഞു. തുടർന്ന് വള്ളിയൂർക്കാവ് സ്വദേശി ശ്രീയ വാസുദേവൻ സൗജന്യമായി നൽകിയ കൃഷിയിടത്ത് സ്റ്റേറ്റ്, ജില്ലാ നേതൃത്വം ഞാറ് നട്ടു പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *