കൽപ്പറ്റ: ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷ; ജില്ലയില്‍ 86 ശതമാനം വിജയം


Ad
ഇക്കഴിഞ്ഞ ജൂലൈ 26 മുതല്‍ 31 വരെ തിയതികളില്‍ നടത്തിയ സാക്ഷരതാ മിഷന്‍ ഹര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ പരീക്ഷ എഴുതിയ 86. 8 ശതമാനം പേരും വിജയിച്ചു. നാല് പരീക്ഷാ കേന്ദ്രങ്ങളിലായി 311 പേരാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ എഴുതിയത്. ഇതില്‍ 270 പേരും വിജയികളായി. മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതിയ ജിന്‍ഷ തോമസ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മാനന്തവാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കണിയാമ്പറ്റ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , സുല്‍ത്താന്‍ ബത്തേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയായിരുന്നു ജില്ലയിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍. 65 പുരുഷന്മാരും , 204 സ്ത്രീകളും ഒരു ട്രാന്‍സ്ജണ്ടറും പരീക്ഷ വിജയിച്ചു. ഏഴ് പട്ടിക ജാതി വിഭാഗക്കാരും , 62 പട്ടിക വര്‍ഗ്ഗ വിഭാഗക്കാരും, നാല് ഭിന്നശേഷിക്കാരും ഇവരില്‍ പെടും. വിജയികള്‍ക്ക് വയനാട് സാക്ഷരതാ മിഷന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *