മാനന്തവാടി: തുടർച്ചയായി മൂന്നാം വർഷവും “കരുണയുടെ തീരത്ത്” എന്ന പദ്ധതിയുമായി ചെറുപുഷ്പ മിഷൻലീഗ്


Ad
ചെറുപുഷ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കരുണയുടെ തീരത്ത് എന്ന പദ്ധതി സി എം എൽ ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രഞ്ചിത്ത് മുതുപ്ലാക്കൽ, സെക്രട്ടറി സജീഷ് എടതട്ടേൽ, ഓർഗനൈസർ തങ്കച്ചൻ മാപ്പിളക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. മിഷൻലീഗിന്റെ മുൻകാല പ്രവർത്തകരുടെയും ഭാരവാഹികളുടെയും സഹകരണത്തോടെ തുടർച്ചയായി മൂന്നാം വർഷമാണ് വയനാട്ടിലെ എല്ലാ അഗതി മന്ദിരത്തിലും ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നത്. ഈ പദ്ധതിയുടെ ആദ്യവിതരണമാണ് മാനന്തവാടിയിലെ സെന്റ് ആൻസ് അഗതി മന്ദിരത്തിൽ നടത്തിയത്‌.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *