കൂളിവയൽ: വിദാദ് കർമ്മപദ്ധതി അവതരണവും പുരസ്കാര സമർപ്പണവും നാളെ


Ad
കൂളിവയൽ : കൂളിവയൽ ഇമാം ഗസ്സാലി അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ യുവ പണ്ഡിതന്മാരുടെ കൂട്ടായ്മയായ വിദാദിന്റെ പുതിയ കമ്മിറ്റിയുടെ കർമ്മപദ്ധതി അവതരണവും പ്രതിഭാ പുരസ്കാര സമർപ്പണവും നാളെ രണ്ട് മണിക്ക് ഡബ്ലിയു എം ഒ എച്ച് ആർ ഡി സെന്ററിൽ വച്ച് നടക്കും. ഇമാം ഗസ്സാലി അക്കാദമി പ്രിൻസിപ്പാൾ സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. വയനാട് മുസ്ലിം ഓർഫനേജ് ഭാരവാഹികളായ എം.എ മുഹമ്മദ് ജമാൽ സാഹിബ്, കെ കെ അഹ്മദ് ഹാജി, മായൻ മണിമ, ഉസ്താദ് അബ്ദുല്ല ദാരിമി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വിവിധ സ്ഥാപനങ്ങളിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് നജീബ് ഗസ്സാലി, ഡോ.മുഹമ്മദലി ഗസ്സാലി, ഡോ. ഹാഫിസ് ആദിൽ എന്നിവർക്ക് വിദാദ് പ്രതിഭാ പുരസ്കാരം സമർപ്പിക്കും. വരും വർഷത്തെ വിദാദിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന കർമ്മപദ്ധതി ഹസ്റത്ത് ഗസ്സാലി നായ്ക്കട്ടി അവതരിപ്പിക്കും. സമുദായത്തിന്റെ മതപരവും സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദാദ് ആവിഷ്കരിച്ച് നടപ്പിൽവരുത്തുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *