സുൽത്താൻ ബത്തേരി: പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മിനിസിവിൽ സ്‌റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു


Ad
സുൽത്താൻ ബത്തേരി: ഫെയർലാന്റ്, സീക്കുന്ന് പ്രദേശത്തെ കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സർക്കാർ ഉത്തരവ് ഇറക്കിയിട്ടും പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മിനിസിവിൽ സ്‌റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഫയർലാന്റ്, സീക്കുന്ന് പ്രദേശത്തെ കുടുംബങ്ങൾക്ക് പട്ടയം നൽകാൻ 2019ൽ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും പട്ടയം നൽകാൻ അധികൃതർ തയ്യാറാവുന്നില്ല. ഫെയർലാന്റിലും സികുന്നിലുമായി 235 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ 20 പേർക്ക് മാത്രമാണ് നിലവിൽ പട്ടയം ലഭിച്ചത്. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലും ഫയർലാന്റ്, സീക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ അവകാശത്തെ ചില റവന്യു ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നവെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ സമരം നടത്തിയത്. നിയോജക മണ്ഡലം പ്രസിഡന്റ് പി പി അയ്യൂബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം എ അസൈനാർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ നൂറുദ്ധീൻ, യൂത്ത്‌ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി കെ ഹാരിഫ്, കെ എം ഷബീർ അഹമ്മദ്, കെ പി അഷ്‌കർ, ഇബ്രാഹിം തൈതൊടി, ഇ പി ജലീൽ, റിയാസ് കല്ലുവയൽ, പട്ടയവകാശ സംരക്ഷണ സമിതി കൺവീനർ കെ നൗഫൽ, സാലിം പഴേരി, ഗഫൂർ ഓടപ്പള്ളം, നാസർ കൈപഞ്ചേരി എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *