April 19, 2024

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) സുൽത്താൻ ബത്തേരി ഗ്യാരേജിൽ ഉപവാസ സമരം നടത്തി

0
Img 20210915 Wa0008.jpg
സുൽത്താൻ ബത്തേരി: ശമ്പളപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) സുൽത്താൻ ബത്തേരി ഗ്യാരേജിൽ ഉപവാസ സമരം നടത്തി. കെ എസ് ആർ ടി സിയെ രണ്ടായി വിഭജിച്ച് കെ സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതുമായി സഹകരിച്ചാൽ മാത്രമേ ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്ന സർക്കാരിന്റെ ധിക്കാരപരമായ നിലപാട് തിരുത്തണമെന്നും, തിരഞ്ഞെടുപ്പുകാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് 2021 ജൂൺമാസം വർധിപ്പിച്ച ശമ്പളം കയ്യിൽ കിട്ടുമെന്ന് പത്രസമ്മേളനത്തിലൂടെ നൽകിയ വാക്ക് പാലിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിഎംഎസ് വയനാട് ജില്ല പ്രസിഡൻറ് പി കെ മുരളീധരൻ ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാനവ്യാപകമായി നടത്തുന്ന ഏകദിന ഉപവാസ സമരം ബത്തേരി ഗ്യാരേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, തൊഴിലാളി ദ്രോഹ സുശീൽ ഖന്ന റിപ്പോർട്ട് പൂർണമായി തള്ളിക്കളയുക, കെഎസ്ആർടിസിയെ വിഭജിച്ച് കെ സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻറ് ആക്കുക, കെഎസ്ആർടിസിയുടെ കടബാധ്യതകൾ സർക്കാർ ഏറ്റെടുക്കുക ഡ്യൂട്ടി പരിഷ്കരണ സമ്പ്രദായം നിർത്തലാക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ഉപവാസസമരം
കെപി വിജയൻ,എം കെ സജീവൻ, കെ എസ് ഷിബി മോൻ, സി കെ പ്രദീപ് കുമാർ, , ഹരിദാസൻ കെ, പി കെ അച്യുതൻ, എൻ ടി സതീശൻ, എ കെ വിനോദ്, പി ഹരീഷ് കുമാർ, കെ പി വിനോദ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *