അഡ്വ. ടി സിദ്ദിഖ് എം എല്‍ എ റവന്യു മന്ത്രിക്ക് കത്ത് നല്‍കി കെ എല്‍ ആര്‍, കെ എല്‍ യു സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണം


Ad

കല്‍പ്പറ്റ: കെ എല്‍ ആര്‍, കെ എല്‍ യു സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ റവന്യൂമന്ത്രി കെ രാജന് കത്ത് നല്‍കി. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലും പ്രത്യേകിച്ച് വയനാട്ടിലും വീട് വെക്കുന്നതിനും ലോണുള്‍പ്പെടെയുള്ള ഭൂമി സംബന്ധമായ കാര്യങ്ങള്‍ക്കും കെ എല്‍ ആര്‍, കെ എല്‍ യു സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി മാറ്റിയ ഗുരുതരസാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാധീതമാണ്. ഈ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭ്യമാക്കാനും അതിനുള്ള നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്നും എം എല്‍ എ റവന്യൂമന്ത്രിക്ക് നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചു. കെ എല്‍ ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ നേരത്തെ മാനന്തവാടി സബ് കലക്ടറെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. കല്‍പ്പറ്റയിലടക്കമുള്ള ആളുകള്‍ക്ക് മാനന്തവാടി വരെ പോകേണ്ട സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടത് പ്രകാരം പ്രസ്തുത സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസുകള്‍ മുഖാന്തിരം നല്‍കാനുള്ള ഉത്തരവ് ജില്ലാ കലക്ടര്‍ ഇറക്കിയിരുന്നു. എന്നാല്‍ അതിന് ശേഷവും കെ എല്‍ ആര്‍ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസുകളില്‍ നിന്നും നല്‍കുന്നില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് റവന്യൂമന്ത്രിക്ക് കത്ത് നല്‍കിയത്. വിഷയം അടിയന്തരമായി പരിഹരിക്കുമെന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയതായി എം എല്‍ എ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *