June 10, 2026

ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് കാതോലിക്ക ബാവയാകും

0
n31604348061f550ee4f4f52e92e769574949def88241c83a2de72af9921e206c30e5780bb.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടയം: ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ പദവിയിലേയ്ക്ക് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ഏകകണ്ഠമായി നോമിനേറ്റ് ചെയ്തു.ഇന്ന് ചേരുന്ന സഭാ മാനേജിംഗ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ഒക്‌ടോബര്‍ 14 ന് പരുമലയില്‍ ചേരുന്ന മലങ്കര അസോസിയേഷനില്‍ തീരുമാനം അംഗീകരിക്കും.
കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ മുന്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. കാലം ചെയ്ത കാതോലിക്കാ ബാവായുടെ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമാണ്.
പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തതിനെത്തുടര്‍ന്ന് രൂപീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സിലിന്റെ അദ്ധ്യക്ഷന്‍ തുമ്ബമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ളീമ്മീസ് സുന്നഹദോസില്‍ അദ്ധ്യക്ഷത വഹിച്ചു. സഭാ ആസ്ഥാനമായ ദേവലോകത്ത് ചേര്‍ന്ന സുന്നഹദോസില്‍ സഭയിലെ 24 മെത്രാപ്പൊലീത്തമാര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *