August 31, 2026

ലൈഫ് മിഷന്‍ പദ്ധതി: വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം താക്കോൽദാന ചടങ്ങും നിർവഹിച്ചു

0
IMG-20210918-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടര്‍നാട് : സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷന്‍ പദ്ധതി മുഖേന തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ദാനച്ചടങ്ങും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് അംബിക ഷാജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ശങ്കരന്‍ മാസ്റ്റര്‍ സ്വാഗതവും ജില്ലാ ഡിവിഷന്‍ മെമ്പര്‍ കെ.വിജയന്‍, ബ്ലോക്ക് മെമ്പര്‍ പി.ചന്ദ്രന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ മൈമൂന, ആമിന സത്താര്‍, പഞ്ചായത്തഗം ചന്തു മാസ്റ്റര്‍, മുന്‍ അംഗം അസ്‌കര്‍ അലി പഞ്ചായത്ത് അസി.സെക്രട്ടറി സണ്ണിജോസഫ് വി.ഇ.ഒ എച്ച് ഹരീഷ് എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2020-21 വര്‍ഷം അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ക്കുമായി ഭവനനിര്‍മ്മാണത്തിന് 10787838 രൂപ വിഹിതമായി നല്‍കുകയും 21-22 വര്‍ഷം 21950100 രൂപ നീക്കി വെക്കുകയും ചെയ്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *